സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം മയ്യനാട് സ്വദേശി മരിച്ചു

0

കൊല്ലം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ചു പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഡൽഹിയിൽ നിന്ന് ഈ മാസം 10നു നാട്ടിലെത്തിയ ഇയാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 17നു കൊല്ലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ നില വഷളായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വസന്തകുമാറിനായി കൊച്ചിയില്‍ നിന്ന്‌ 62,000 രൂപ വിലയുള്ള ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചിരുന്നു. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്.