മലേഷ്യയിലെ ഇന്ത്യന്‍ ഗ്രാമം -പാങ്കോര്‍

0

മലേഷ്യയിലെ ഒരു തമിഴ് മത്സ്യത്തൊഴിലാളി ഗ്രാമമാണ് പാങ്കോര്‍. മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ കുഞ്ഞു ദ്വീപുകളുടെ കൂട്ടമാണിത്. കേവലം എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ ദ്വീപിനുള്ളത്. പാങ്കോറില്‍ ഏകദേശം കാല്‍ ലക്ഷം ആളുകളാണ് അധിവസിക്കുന്നത്.
പാങ്കോറിലേക്കുള്ള യാത്രാ മധ്യേ ആദ്യം കണ്ണിലുടക്കുക കടലിന് നടുവിലായി കാണുന്ന കുഞ്ഞ് കുഞ്ഞ് വീടുകളാണ്. കടലിനുള്ളിലെ മത്സ്യബന്ധന ഗ്രാമങ്ങളാണവ. ഒരു പക്ഷേ ഇവിടെ വരുന്നഓരോ സഞ്ചാരിയും ഇവിടം സന്ദര്‍ശിച്ച് മടങ്ങിയാലും, കാലമെത്ര കഴിഞ്ഞാലും പങ്കോര്‍ എന്ന് കേട്ടാല്‍  മനസില്‍
ആദ്യം തെളിയുക കടലിനുള്ളിലെ ഈ കുഞ്ഞ് ലോകം തന്നെയാവും.

pangkor-laut

ദ്വീപില്‍നിന്ന് ചെറിയ ബോട്ടുകളിലൂടെ ഗ്രാമങ്ങളിലത്തെി അവിടെനിന്നാണ് ഇവിടുത്തെ  മത്സ്യബന്ധനവും സംസ്കരണവുമെല്ലാം. ഈ ഗ്രാമത്തിന് കടന്നുവേണം  പാങ്കോറിലേക്ക് എത്താന്‍. ഇന്ന് മലേഷ്യന്‍ സര്‍ക്കാറിന്‍റെ മുഖ്യ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളിലൊന്നാണ് പാങ്കോര്‍. ഇന്ത്യയില്‍നിന്നടക്കമുള്ള വിദേശ സന്ദര്‍ശകരെ ഉദ്ദേശിച്ച് നിരവധി പദ്ധതികള്‍ ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. ബീച്ച് ടൂറിസംതന്നെയാണ് ഇതില്‍ പ്രധാനം.
സഞ്ചാരികളെ കാത്ത് നിരവധി വികസനപ്രവര്‍ത്തനങ്ങളും പ്പം റിസോര്‍ട്ടുകളും ഇവിടെ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇവിടുത്തെ ജനങ്ങളുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും അത് ഒരു പരിധിവരെ ദോഷകരമായി ബാധിച്ചിട്ടല്ല.

kota-belanda-photos
17ാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച ഒരു കോട്ട, പാങ്കോര്‍ സുങ്ഗയ് കെസിലിലെ കാളി അമ്മന്‍ ക്ഷേത്രം ഇവയൊക്കെ കണ്ട് നടക്കുമ്പോള്‍  ഇത് മലേഷ്യയാണെന്ന കാര്യം ആരും വിസ്മരിച്ച് പോകും. അത്രയ്ക്ക്’ഇന്ത്യന്‍ ടച്ചാണ്’ പാങ്കോര്‍ കാത്ത് വച്ചിരിക്കുന്നത്.  ക്വാലാലംപൂരില്‍നിന്ന് പാങ്കോറിലേക്ക് വിമാന സര്‍വീസുണ്ട്. ഏകദേശം 35 മിനിറ്റ് കൊണ്ട് ക്വാലാലംപൂരില്‍നിന്ന് ഇവിടെയത്തൊം