മാലിന്യവുമായി അറുപത്തൊൻപതു കണ്ടെയ്‌നർ, ഫിലിപ്പൈൻസ് തീരത്ത് നിന്നും കാനഡയിലേക്ക്

0

അറുപത്തൊൻപതു കണ്ടെയ്‌നർ നിറയെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുമായി M / V ബവേറിയ കഴിഞ്ഞ ദിവസം രാവിലെ സബിക്ക് ബേ തുറമുഖത്തുനിന്നും കാനഡയിലെ വാൻകൂവർ തുറമുഖത്തേക്ക് 20 ദിവസം നീളുന്ന യാത്ര തുടങ്ങുമ്പോൾ അവസാനിക്കുന്നത് 6 വർഷം നീണ്ട നയതന്ത്രയുദ്ധമാണ്.

2016ൽ റോഡ്രിഗോ ഡ്യൂറ്റർഡ് ഫിലിപ്പൈൻസിന്‍റെ പ്രസിഡന്‍റ് പദവിയിലേയ്ക്ക് എത്തിയ ശേഷമാണ് ഇറക്കുമതി മാലിന്യങ്ങളെ സംബന്ധിച്ച് കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വഷളാകുന്നത്. മാലിന്യങ്ങൾ എന്ത് വില കൊടുത്തും കാനഡയിലേയ്ക്ക് തന്നെ തിരിച്ചയക്കുമെന്ന് നേരത്തെ തന്നെ വിദേശരാജ്യങ്ങളുടെ കണ്ണിൽ കരടായി നിൽക്കുന്ന ഡ്യൂറ്റർഡ് തീരുമാനിച്ചത്.

2013 ൽ റീസൈക്കിളിംഗിനായി പ്ലാസ്റ്റിക് എന്നപേരിൽ കാനഡയിൽനിന്നുകൊണ്ടുവന്ന 100 കണ്ടെയ്‌നർ മാലിന്യമാണ് ഇപ്പോൾ വിഷയമായിരിക്കുന്നത് . പ്ലാസ്റ്റിക് എന്ന പേരിലെത്തിയ കണ്ടെയ്‌നറുകൾ നിറയെ ദുർഗന്ധം വമിക്കുന്ന ഡൈപ്പറുകളും കിച്ചൻ വേസ്റ്റുകളുമായിരുന്നു.ഇതേത്തുടർന്ന് സ്വന്തം ചെലവിൽ ഈ മാലിന്യങ്ങൾ കാനഡ തിരിച്ചുകൊണ്ടുപോകണ മെന്ന് 2016 ൽ മനീലയിലെ കോടതി ഉത്തരവിട്ടെങ്കിലും കാനഡ അതിനു തയ്യാറായിട്ടില്ല. ഇതാണിപ്പോൾ പ്രസിഡന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഒരാഴ്ചക്കകം ഈ കണ്ടെയ്‌നറുകൾ തിരിച്ചെടുക്കാത്ത പക്ഷം കാനഡയ്‌ക്കെതിരെ തങ്ങൾ യുദ്ധം പ്രഖ്യാപിക്കുമെന്നും മുഴുവൻ മാലിന്യങ്ങളും കാനഡയിലെത്തിച്ച് ഓരോരുത്തരെക്കൊണ്ടും തീറ്റിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

എന്നാൽ ഇത് കാനഡയിലെ ഒരു പ്രൈവറ്റ് കമ്പനിയുടെ മാലിന്യമാണെന്നും അവരാണ് അവ കയറ്റിയയച്ച തെന്നും സ്വകാര്യ കമ്പനിയുടെ കാര്യത്തിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്നും കാനഡയുടെ മറുപടി വന്നതോടെ മാലിന്യവിഷയത്തിൽ ഇരു രാജ്യങ്ങളും നേർക്കുനേർ പോരാട്ടത്തിനായി തയ്യാറെടുത്തുകഴി ഞ്ഞിരിക്കുകയാണ്.കടൽമാർഗം ഇവ കാനഡയിലെ ത്തിക്കാനായി യുദ്ധം ചെയ്യാൻ സജ്ജരാകാനും അദ്ദേഹം സൈന്യത്തിനും നിർദ്ദേശം നൽകിയിരുന്നു.

വികസന രാജ്യങ്ങളിലെ പല തുറമുഖങ്ങളും ഇ-മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും റീസൈക്ലിങ്ങിനായി ഇറക്കുമതി ചെയ്യാറുണ്ട്. എന്നാൽ ഇ-മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പരിസ്ഥിതിയെ തന്നെ ബാധിക്കുന്ന വിഷയങ്ങളിലേയ്ക്ക് നയിച്ചതോടു കൂടി പല രാജ്യങ്ങളും പൂർണ്ണമായോ ഭാഗികമായോ ഇത്തരം ഇറക്കുമതി നിർത്തലാക്കിയിരിക്കുകയാണ്.

ഈ വിഷയത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈന കഴിഞ്ഞ വർഷത്തോടുകൂടി ഇറക്കുമതി പൂർണ്ണമായും നിർത്തലാക്കിയ സാഹചര്യത്തിലാണ് മറ്റ് സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ഈ വിഷയത്തോടുള്ള സമീപനം ശ്രദ്ധേയമാകുന്നത്. അതിലെ ഏറ്റവും പുതിയ ഏടാണ് അഞ്ച് വ‍‍ർഷത്തിലധികമായി കാനഡയും ഫിലിപ്പൈൻസും തമ്മിലുള്ള രൂക്ഷമായ നയതന്ത്ര പ്രതികരണങ്ങൾക്കിടയാക്കിയ പ്ലാസ്റ്റിക് മാലിന്യ പ്രശ്നമാണ് കാനഡ മാലിന്യങ്ങൾ തിരിച്ചെടുക്കാൻ സമ്മതിച്ചതിനെ തുടർന്ന് രമ്യമായി പരികരിക്കപ്പെടുന്നത്.

വികസിത രാജ്യങ്ങളുടെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ 2013 -14 കാലഘട്ടത്തിൽ റീസൈക്കളബ്ൾ പ്ലാസ്റ്റിക് സ്ക്രാപ്പ് എന്ന വ്യാജേന കാനഡയിൽ നിന്നും ഇറക്കുമതി ചെയ്തത്. നിരവധി കണ്ടൈനർ മാലിന്യങ്ങൾ ലാന്‍റ് ഫില്ളിംഗ് അടക്കം ഉപയോഗിച്ചിരുന്നു. ഡയപ്പറുകൾ ഉൾപ്പടെ അടക്കം ചെയ്ത 69ഓളം കണ്ടൈനർ ഗാർഹിക ഇലക്ട്രിക്കൽ മാലിന്യങ്ങൾ ഫിലിപ്പൈൻസ് പോർട്ടുകളെ മാലിന്യപൂരിതമാക്കിയിരുന്നു.

ഗ്രീൻ പീസ് എക്കോ വേസ്റ്റ് ക്വയലേഷൻ തുടങ്ങിയ പരിസ്ഥിതി സംഘടനകൾ ഉൾപ്പട്ടെ പരിസ്ഥിതി പ്രവർത്തകർ മാലിന്യങ്ങൾ തിരികെ എത്തിക്കാൻ സബിക്ബേയിലെത്തിയ ബവേരിയ കപ്പലിനെ സ്വാഗതം ചെയ്യുകയും കാനഡയുടെ പരിസ്ഥിതി മന്ത്രിയായ കാദറിങ് മക്കനർ ഈ വാർത്തയെ സർവ്വാത്മനാ അംഗീകരിക്കുകയും ചെയ്യുന്നതായി പ്രതികരിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങൾക്ക് മുന്പെയാണ് ഇറക്കുമതി ചെയ്ത 450 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ അതിന്‍റെ ഉറവിടങ്ങളായ ഓസ്ട്രേലിയ ബംഗ്ലാദേശ് ചൈന ജപ്പാൻ കാനഡ സൗദി അറേബിയ അമേരിക്ക എന്നീ രാജ്യങ്ങളിലേയ്ക്ക് തിരിച്ചയക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം വരെ ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സിംഹഭാഗവും ഇറക്കുമതി നടത്തിയിരുന്ന ചൈന പരിസ്ഥിതിക്ക് പ്രാധാന്യ നൽകിക്കൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഇറക്കുമതി പൂർണ്ണമായും നിരോധിച്ചതിന് ശേഷമാണ് സൗത്ത് ഏഷ്യൻ രാജ്യങ്ങൾ വികസിത രാജ്യങ്ങളുടെ പ്ലാസ്റ്റിക് മാലിന്യം തള്ളാനുള്ള പുതിയ കേന്ദ്രമായി മാറിയത്.

മലേഷ്യൻ പ്രധാനമന്ത്രി മഹാദീർ മുഹമ്മദ് കുറച്ച് ദിവസങ്ങൾക്ക് മുന്പ് ടോക്കിയോയിൽ വെച്ച് യു.എസ് കാനഡ ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് റീസൈക്കിൾ ചെയ്യാനാകാത്ത മാലിന്യങ്ങൾ ദരിദ്ര രാജ്യങ്ങളിൽ നിക്ഷേപിക്കുന്നതിൽ വിമർശനം ഉന്നയിക്കുകയും ഇത് നീതിപൂർണ്ണമായ നടപടി അല്ലെന്ന് പ്രതികരിക്കുകയും ചെയ്തു.

ഫിലിപ്പൈൻസിലുള്ള പരിസ്ഥിതി സംഘനടകൾ എല്ലാ തരത്തിലുള്ള മാലിന്യങ്ങളുടെ ഇറക്കുമതിയും നിരോധിക്കാനും ഏത് കാരണത്താലും എല്ലാ തരത്തിലുമുള്ള മാലിന്യങ്ങളുടെ ഇറക്കുമതി നിരോധിക്കുന്ന ബേസൽ ബാൻ അവൻമെന്‍റ് അംഗീകരിക്കാനും ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടു.