വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയിൽ വിമാനം ജപ്തി ചെയ്തു

0

കൊച്ചി : വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വിമാനം ജപ്തി ചെയ്തു. ഫെഡറല്‍ ബാങ്ക് ആണ് ഈ അപൂര്‍വ ജപ്തി നടത്തിയത്.

ആറുകോടി രൂപയുടെ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് സീബേര്‍ഡ് സീപ്ലെയിന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സീപ്ലെയിനുകളില്‍ ഒരെണ്ണം സിയാല്‍ വിമാനത്താവളത്തില്‍നിന്ന് പിടിച്ചെടുത്തത്.

ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച കെ കെ ജോസ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കെ എ ബാബു, വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് സഗീര്‍ എന്നിവരും ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.