സിംഗപ്പൂര്‍: വാര്‍ത്താമാധ്യമരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന “പ്രവാസി എക്സ്പ്രസ്” അതിന്‍റെ എട്ടാമത് വാര്‍ഷികാഘോഷം “പ്രവാസി എക്സ്പ്രസ് നൈറ്റ്-2020”  ജൂലൈ 18 ന് ആഘോഷിക്കുന്നു.

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ ഉഴറുന്ന ഈ സമയത്ത് സമൂഹത്തിന്‍റെ നാനാതുറകളിലും നടക്കുന്ന അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി പ്രവാസി എക്സ്പ്രസും കര്‍മ്മോത്സുകരായി മുന്നിലുണ്ട്. അതുകൊണ്ട് തന്നെ, ഇപ്രാവശ്യത്തെ വാര്‍ഷികാഘോഷപരിപാടി “ഓണ്‍ലൈന്‍” ആഘോഷമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്.

എന്നിരുന്നാലും വര്‍ഷങ്ങളായി പ്രവാസി എക്സ്പ്രസ്സിന്റെ പ്രേക്ഷകര്‍ക്ക് നല്‍കിവന്ന ദൃശ്യവിരുന്നിന്‍റെ മാറ്റു കുറയാതെ, വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇപ്രാവശ്യത്തെ ആഘോഷങ്ങള്‍. പ്രവാസി എക്സ്പ്രസ് അവാര്‍ഡ് ദാനച്ചടങ്ങുകള്‍ കൂടാതെ, മലയാളസിനിമയിലെ പ്രമുഖര്‍, പ്രശസ്ത ഗായകര്‍, മറ്റു മേഖലകളിളെ പ്രശസ്തര്‍ എന്നിവര്‍ ഈ നിശയില്‍ പ്രേക്ഷകര്‍ക്കൊപ്പമെത്തുന്നു.

പ്രവാസി എക്സ്പ്രസ് നൈറ്റ്-2020 – Virtual Event  ജൂലൈ 18 ന് 7 മണി മുതല്‍ പ്രവാസി എക്സ്പ്രസിന്‍റെ ഫേസ്ബുക്ക് പേജിലും യുടുബ് ചാനലിലും കാണാം..

Follow :  Fb.com/PravasiExpress | Youtube.com/PravasiExpress