തിരുവനന്തപുരം: സപ്തസ്വരങ്ങളിലെ ഭാവങ്ങള്‍ പകര്‍ന്ന് നല്കി പിന്നണി ഗായിക മഞ്ജരി ഭിന്നശേഷക്കുട്ടികള്ക്കിടയില് സംഗീത വിസ്മയം തീര്‍ത്തു. സ്വരങ്ങളിലെ ഭാവവും ഈണവും താളവും തിരിച്ചറിഞ്ഞ് കുട്ടികള്‍ മഞ്ജരിക്കൊപ്പം പാടിക്കയറിപ്പോള് ബീഥോവന് ബംഗ്ലാവ് സംഗീത സാന്ദ്രമായി. മായാമാളവഗൗള രാഗത്തിലെ സ്വരങ്ങളാണ് മഞ്ജരി കുട്ടികളെ പരിശീലിപ്പിച്ചത്. ഒപ്പം ഏറെ പ്രിയപ്പെട്ട ഹേ ഗോവിന്ദ് എന്ന ഭജന്‍ പഠിപ്പിക്കാനും മറന്നില്ല. സെന്ററിലെ കുട്ടികള്‍ വളരെ വേഗമാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നതെന്ന് മഞ്ജരി അഭിപ്രായപ്പെട്ടു. സങ്കീര്‍ണമായ സ്വരങ്ങള്‍ പോലും ഒറ്റത്തവണ കേട്ട് വിസ്മയം തീര്‍ക്കുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കാഴ്ചപരിമിതനായ ശ്രീകാന്തിന്റെ എന്തരോ മഹാനുഭാവലു എന്ന കീര്‍ത്തനാലാപനം അക്ഷരാര്‍ത്ഥത്തില്‍ മഞ്ജരിയെയും ഞെട്ടിച്ചു. കുട്ടികള്‍ക്കൊപ്പം പാട്ടുകള്‍ പാടി ഒരു മണിക്കൂറോളം അവര്‍ സെന്ററില്‍ ചെലവഴിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഇനി മഞ്ജരിയുടെ ശിക്ഷണം റെഗുലര്‍ വിസിറ്റിംഗ് പ്രൊഫസര്‍ എന്ന നിലയില്‍ കൂട്ടിനുണ്ടാകുമെന്നും ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് പ്രശസ്തരായ വ്യക്തികളുടെ സേവനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
Home India Kerala News സ്വരവും രാഗവും നിറഞ്ഞ് ബീഥോവന് ബംഗ്ലാവ്; മഞ്ജരി സംഗീതത്തില്‍ ലയിച്ച് ഭിന്നശേഷിക്കുട്ടികള്‍
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.
ഉത്തർപ്രദേശിൽ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് തീർഥാടകർ കുടിക്കുന്നത് എ സിയിലെ വെള്ളം
ഉത്തർപ്രദേശിൽ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് എ സിയിലെ വെള്ളം കുടിച്ച് തീർഥാടകർ. യുപിയിലെ മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെ ഈ വെള്ളം...
ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; ലാവയിൽ വെന്തുരുകി വീടുകൾ, മരണം 9
കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല്...
ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം; സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്
പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ്...
സ്വിഗ്ഗിയിലേക്കുള്ള തൊഴില്‍ അപേക്ഷ തപാല്‍ വഴി അയച്ച് യുവാവ്
ജോലിയും അതിനുള്ള അപേക്ഷയും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം തന്നെ സ്വന്തമായി വെബ് പോര്‍ട്ടലുകള്‍ നിലവിവില്‍ വന്നു. മറ്റ് ജോലികള്‍ക്ക് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുണ്ട്....