ഒരു ആട്ടിൻകുട്ടി മാത്രം കറുപ്പ് നിറത്തിൽ; ഡയാനയുടെ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്

0

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിന്. ന്യൂയോർക്ക് ആസ്ഥാനമായ സോത്ത്ബീസ് എന്ന ആർട്ട് കമ്പനിയാണ് ലേലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആഗസ്റ്റ് 31നും സെപ്തംബർ 14നും ഇടയ്ക്കാണ് ലേലം നടക്കുക. നിശ്ചയിച്ചിരിക്കുന്ന ആദ്യവില 65 ലക്ഷം രൂപയാണ്.

പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു ഞങ്ങൾ. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തുന്നത്. 1981ലാണ് ഡയാന രാജകുമാരി ഇത് ആദ്യമായി അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നീ ഡിസൈനേഴ്സാണ് ഈ സ്വറ്റര്‍ ഡിസൈൻ ചെയ്തത്’ എന്നും സോത്ത്ബീസ് പറഞ്ഞു.

ചാൾസ് രാജാവിനൊപ്പം ഒരു പോളോ മത്സരത്തിന് എത്തിയപ്പോഴാണ് ഡയാന രാജകുമാരി ഈ സ്വറ്റര്‍ ധരിച്ചത്. പത്തൊമ്പത് വയസായിരുന്നു അന്ന് ഡയാനയുടെ പ്രായം. ചുവപ്പിൽ നിറയെ വെളുത്ത ആട്ടിൻകുട്ടിൻ കുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാൽ അതിലെ ഒരു ആട്ടിൻകുട്ടി കറുപ്പ് നിറത്തിലാണ്.
രാജകുടുംബാംഗങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തമായിരുന്ന ഡയാനയുടെ വ്യക്തിത്വമാണ് ഡിസൈന്റെ പിന്നിലെ കഥ. ഡിസൈനർമാർ ഒരു പെട്ടിയിൽ സൂക്ഷിച്ചു വച്ച ഈ സ്വറ്ററാണ് ഇപ്പോൾ ലേലത്തിന് വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.