ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നു; പൃഥ്വിരാജിനോടൊപ്പം കടുവയുമായി

0

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാസ് ത്രില്ലറുകളുടെ സംവിധായകന്‍ എന്നറിയപ്പെടുന്ന ഷാജി കൈലാസ് വീണ്ടും സംവിധാനം ചെയ്യുന്നു. പൃഥ്വിരാജ് നായകനായകനായെത്തുന്ന കടുവയാണ് ചിത്രം. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം….! വരുന്നു..!’. എന്ന ക്യാപ്ഷനോടെയാണ് തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈ മാത്രമാണ് പോസ്റ്ററിലെ ഡിസൈനില്‍.

ഇപ്പോഴിതാ തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആ സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പോസ്സ്റ്ററാണ് പൃഥ്വി പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വി നായകനായെത്തിയ ആദം ജോണ്‍ ഒരുക്കിയ ജിനു എബ്രഹാം ആണ് ചിത്രത്തിന്‍റെ കഥ. ഛായാഗ്രഹണം രവി.കെചന്ദ്രന്‍, മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍ നിര്‍മാണം. തെലുങ്ക് സംഗീത സംവിധാകനായ തമന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.