സംസ്ഥാനത്ത് 8 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

0

സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. പുതിയ തീരുമാനം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എട്ടു ട്രെയിനുകളിൽ ഓരോ അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്.

തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ്, ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം – ഷൊർണൂർ വേണാട്, ഷൊർണൂർ – തിരുവനന്തപുരം വേണാട് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്.