580 കിലോ കഞ്ചാവ് മുഴുവന്‍ എലി തിന്നുതീര്‍ത്തു; ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍

0

വിവിധ കേസുകളിലായി പിടിച്ചെടുത്ത 581 കിലോഗ്രാം കഞ്ചാവ് എലി തിന്നുതീര്‍ത്തെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഹൈവേ ഷേര്‍ഗഢ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് നഷ്ടമായത്. എലി ശല്യം രൂക്ഷമാണെന്നും എലികള്‍ മുഴുവന്‍ കഞ്ചാവും തിന്നെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് കോടതിയില്‍ ഉന്നയിച്ചത്.

ഏകദേശം 60 ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പൊലീസ് എലി തിന്നെന്ന് വിശദീകരിച്ചത്. എന്നാല്‍ 500 കിലോയിലധികം കഞ്ചാവ് എലി തിന്നെന്ന വാദം കോടതി വിലയ്‌ക്കെടുത്തിട്ടില്ല. കഞ്ചാവ് എലി തിന്നെന്ന് വിശ്വസിക്കാന്‍ തെളിവുകളുമായി എത്തണമെന്നാണ് പൊലീസിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.