പ്രവാസി മലയാളി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

0

റിയാദ്: മലയാളി നെഞ്ചുവേദനയെ തുടർന്ന് മക്കയിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വറ്റലൂര്‍ സ്വദേശി മേക്കുളമ്പ് ചക്ര തൊടിക അബൂബക്കര്‍ മുസ്‍ലിയാരുടെ മകന്‍ സി.എച്ച്. മുഹമ്മദ് സലീം (44) ആണ് മരിച്ചത്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. 

മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ്കടയില്‍ ജീവനക്കാരനാണ്. ഒരാഴ്ച മുമ്പാണ് മാതാപിതാക്കൾ സന്ദർശന വിസയിൽ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്. സലീമിന് ഒപ്പം കഴിയുകയായിരുന്നു. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഫാത്വിമ. ഭാര്യ: കൗലത്ത്. മക്കള്‍: സിനാന്‍, അദ്‌നാന്‍, ഫാത്വിമ സഹ്‍ല, ഫാത്വിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ഷബീര്‍, മുജീബ്, ആരിഫ്, റഹ്മത്ത്, ഹൈറുന്നിസ്സ, സുനീറ.