മൊബൈൽ വാലറ്റുകൾ പ്രതിസന്ധിയിൽ?

1

ബംഗളൂരു: മൊബൈൽ വാലറ്റ് കമ്പനികൾ ഉപഭോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷൻ 2019 ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കണമെന്ന 2017 ഒക്ടോബർ മാസത്തിൽ റിസർവ് ബാങ്കിന്‍റെ നിർദ്ദേശം മിക്കവാറും കമ്പനികളും ഇനിയും പൂർത്തിയാക്കിയിട്ടില്ല. ബോയമെട്രിക് അല്ലെങ്കിൽ ഫിസിക്കൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലാത്ത മൊബൈൽ വാലറ്റ് കമ്പനികളുടെ പ്രവർത്തനം 2019 മാർച്ച് മാസത്തോടെ അവസാനിപ്പിക്കേണ്ടി വരുമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പയ്മെന്‍റ് കമ്പനിയുടെ സീനിയർ എക്സിക്യുട്ടീവ് പറയുന്നു.