രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി; ചിത്രങ്ങൾ

0

സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ വിവാഹിതനായി. . മേഘ ശ്രീകുമാര്‍ ആണ് വധു. പത്തനംതിട്ടയിലെ ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തു.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു.

കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും നിഖിൽ ചുവടുവച്ചിരുന്നു. കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പകാലമായെത്തുന്നത് നിഖിലാണ്. രഞ്ജി പണിക്കരാണ് ഹൈദരാലിയായി വേഷമിടുന്നത്. മമ്മൂട്ടിച്ചിത്രമായ കസബയുടെ സംവിധായകന്‍ നിതിന്റെ ഇരട്ടസഹോദരനാണ് നിഖില്‍.