രോഹിത് ശർമയ്ക്ക് പെൺകുഞ്ഞ്

2

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ–റിഥിക ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. മുംബൈയിലാണ് കുഞ്ഞിന്റെ ജനനം. ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റ് വിജയത്തിന്‍റെ സന്തോഷത്തിന് പിന്നാലെയാണ് ഈ പുതിയ സന്തോഷം. റിഥികയുടെ ബന്ധുവും നടൻ സൊഹൈൽ ഖാന്‍റെ ഭാര്യയുമായ സീമ ഖാനാണ് കുഞ്ഞ് പിറന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 2015 ഡിസംബർ 13നാണ് നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ രോഹിത് റിഥികയെ വിവാഹം ചെയ്തത്. ജനുവരി മൂന്നിന് സിഡ്നിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ രോഹിത് കളിക്കാനുള്ള സാധ്യത കുറവാണ് ഹാർദിക് പാണ്ഡ്യയാകും സിഡ്നി ടെസ്റ്റിൽ രോഹിത്തിനു പകരം കളിക്കുകയെന്നാണ് വിവരം.