‘ശാകുന്തളം’ വീണ്ടും സിനിമയാകുന്നു, നായികയായി സാമന്ത

0

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു. ​ഗുണശേഖര ഒരുക്കുന്ന തെലുങ്ക് ചിത്രത്തിൽ സാമന്തയാണ് ശകുന്തളയായി വേഷമിടുന്നത്. കാളിദാസ കൃതിയെ ആസ്‍പദമാക്കി ഒട്ടേറെ നാടകങ്ങളും സിനിമകളുമൊക്കെ എത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് സം​ഗീതം നൽകുന്നത് മണി ശർമയാണ്. ശകുന്തളയായിട്ട് തന്നെയാണ് സാമന്ത അഭിനയിക്കുക. വര്‍ഷാവസാനമായിരിക്കും ശാകുന്തളത്തിന്റെ ചിത്രീകരണം തുടങ്ങുക.

ശകുന്തളയുടെ വീക്ഷണകോണിൽ നിന്ന് ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാകും ചിത്രം പറയുകയെന്നാണ് സൂചന. അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ​ഗുണശേഖർ. റാണ ദ​​ഗുബാട്ടിയെ നായകനാക്കി ഹിരണ്യകശിപു എന്ന പ്രോജക്ട് കൂടി പ്ര ഖ്യാപിച്ചിട്ടുണ്ട് ഗുണശേഖർ.