കാത്തിരിപ്പിന് വിരാമം: സാംസങ്ങ് ഗ്യാലക്സി എസ്10 ഫോണുകള്‍ പുറത്തിറങ്ങി

1

മൊബൈൽ വിപണിയിൽ തരംഗം സൃഷ്ട്ടിക്കാൻ സാംസങ് ഗാലക്‌സി എസ്10 സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കി. ഗ്യാലക്സി ഫോണുകളുടെ പത്താം വാര്‍ഷികത്തിലാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്‍റെ നാല് പതിപ്പുകള്‍ സാംസങ്ങ് പുറത്തിറക്കിയത്. ഫ്‌ലാഗ്ഷിപ്പ് മോഡലിന്‍റെ നാല് പതിപ്പുകളാണ് സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത്. വമ്പൻ മാറ്റങ്ങളുമായാണ് ഗ്യാലക്സി എസ്10 ഫോണുകള്‍ ഇത്തവണ വിപണിയില്‍ എത്തുന്നത്.

നിലവില്‍ എസ്10 ഇ,എസ്10, എസ്10+, എസ് 10 5ജി എന്നീ മോഡലുകളാണ് സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല, 5ജി മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും വില്‍പ്പനയില്‍ ഉണ്ടാകുക എന്നാണ് സൂചന.


സാംസങ് എസ് സീരീസിൽ പരിഷ്കരിച്ച നാല് ഫോണുകൾ വിപണിയിലേക്ക്. എസ്10, എസ്10+ എന്നീ പരിഷ്കരിച്ച പതിപ്പുകൾക്കൊപ്പം വലിയ സ്ക്രീനും, ബാറ്ററിയും മികച്ച ക്യാമറയും ഉളള എസ് 10 5ജി വേർഷനും പുറത്തിറക്കി. ആപ്പിൾ ഐഫോൺ എക്സ്ആറിൽ ഉപയോഗിച്ച സ്ട്രാറ്റജിക്ക് സമാനമായാണ് എസ് സീരിസിന്‍റെ സ്പെസിഫിക്കേഷൻസ് നേർപ്പിച്ച് എസ്10 5ജി പുറത്തിറക്കിയിരിക്കുന്നത്.

ഗാലക്​സി എസ്​ 10

സാംസങ്​ ഗാലക്​സി എസ്​ 9​​​െൻറ പിൻഗാമിയാണ്​ എസ്​ 10.എസ്10, എസ്10+ എന്നിവയിലെ സ്പെസിഫിക്കേഷനുകളിൽ ഒട്ടനേകം സാമ്യതകളുണ്ട്. വ്യത്യസ്ത വലിപ്പമാണെങ്കിലും രണ്ടിലും ഒരേ പ്രൊസസറും, ക്വാഡ് എച്ച്‌ഡി+ കർവ്ഡ് ഡൈനാമിക് അമോൾഡ് ഡിസ്‌പ്ലേയുമാണ് ഉളളത്. എച്ച്ഡിആർ10+ ശേഷിയുളള ഡിസ്‌പ്ലേ 42ശതമാനം നീലരശ്മികളെ തടഞ്ഞുനിർത്തും. 1200 നൈറ്റ്സ് ബ്രൈറ്റ്‌നെസുളള ഡിസ്‌പ്ലേ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ കൂടുതൽ കൃത്യത പാലിക്കും 6.1 ക്യു.എച്ച്​.ഡി പ്ലസ്​ ഇൻഫിനിറ്റി ഒ ഡിസ്​പ്ലേയാണ്​ എസ്​ 10ന്​. ഡൈനാമിക്​ അമലോഡ്​ ഡിസ്​പ്ലേയെന്നാണ്​ ഇതിനെ സാംസങ്​ വിശേഷിപ്പിക്കുന്നത്​.

ഗൊറില്ല ഗ്ലാസ്​ 6​​​െൻറ സുരക്ഷയോട്​ കൂടിയാണ്​ പുതിയ ഫോൺ വിപണിയിലേക്ക്​ എത്തുന്നത്​. സ്​നാപ്​ഡ്രാഗൺ 855 പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്.​ എന്നാൽ ഇന്ത്യയിൽ എക്​സിനോസ്​ 9820 ചിപ്പായിരിക്കും ഉണ്ടാവുക. രണ്ട്​ വേരിയൻറുകളിൽ ഫോൺ വിപണിയിൽ​ എത്തും. എട്ട്​ ജി.ബി റാമുള്ള ഫോണിന്​ 128, 512 ജി.ബി സ്​റ്റോറേജായിരിക്കും ഉണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറയാണ് ഉപഭോക്താക്കളെ ആകർഷിക്കാനുളള പ്രധാന സവിശേഷതയായി ഉൾപ്പെടുത്തിയിരിക്കുന്നത്. വൈഡ്, ടെലിഫോട്ടോ ക്യാമറകൾക്ക് 12 എംപി, 16 എംപി എന്നിങ്ങനെയാണ് ശേഷി. ടെലിഫോട്ടോ ലെൻസ് 45 ഡിഗ്രി ആംഗിളിൽ ചിത്രം പകർത്തുമ്പോൾ വൈഡ് ക്യാമറയിൽ ഇത് 77 ഡിഗ്രിയാണ്. അൾട്രാ വൈഡ് ക്യാമറയുടെ ലെൻസ് 123 ഡിഗ്രിയിൽ ദൃശ്യം പകർത്തും. 10 മെഗാപിക്​സലിന്‍റെ സെൽഫി കാമറയുമുണ്ടാകും. വയർലെസ്സ്​ ചാർജിങും ഫോണിനെ പിന്തുണക്കും. ഏകദേശം 64,200 രൂപയായിരിക്കും വില.

സാംസങ്​ ഗാലക്​സി എസ്​ 10 പ്ലസ്

6.4 ഇഞ്ച് വലിപ്പമുളള എസ്10+ ന് എട്ട് മെഗാപിക്സൽ വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറയുണ്ട്. 4100 എംഎഎച്ച് ബാറ്ററിയും 12 ജിബി റാം ഓപ്ഷനും ഫോണിലുണ്ട്. എസ്10 ന് 10എംപി സെൽഫി ക്യാമറയും 3400എംഎഎച്ച് ബാറ്ററിയുമാണ് ഉളളത്. അതിനാൽ തന്നെ പ്രായോഗികമായി എല്ലാ ആവശ്യങ്ങളും പരിഗണിക്കുമ്പോൾ എസ്10+ ആണ് സുപീരിയർ. അതിന് വില കൂടുതലുമാണ്. എന്നാൽ, എസ്​ 10 പ്ലസിൽ സെൽഫിക്കായി ഇരട്ട കാമറയുണ്ടാവും. വയർലെസ്​ ചാർജിങ്​, ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസർ തുടങ്ങിയവയാണ്​ മറ്റ്​ പ്രധാന സവിശേഷതകൾ. 8 ജി.ബി റാമും 512 ജി.ബി സ്​റ്റോറേജുമാണ്​ ഫോണിലുണ്ടാവുക. 72,000 രൂപയായിരിക്കും ഫോണി​​ന്‍റെ ഏകദേശ വില.

സാംസങ്​ ഗാലക്​സി എസ്​ 10 ഇ

എസ്10 ന്‍റെ മൂല്യം നൽകാൻ സാധിക്കാത്തവർക്ക് ഏറ്റവും അനുയോജ്യമായ ഫോണായിരിക്കും എസ്10ഇ. 5.8 ഇഞ്ച് ഡിസ്‌പ്ലേയുളള ഫോൺ എസ് 10 നെക്കാൾ ചെറുതാണ്. ഫുൾ എച്ച്ഡി ഫ്ലാറ്റ് ഡൈനാമിക് അമോൾഡ് ഡിസ്‌പ്ലേയാണ് ഇതിന്. മറ്റ് രണ്ട് ഫോണുകൾക്കും സമാനമായി പുറക് വശത്ത് ഡ്യുവൽ ക്യാമറയാണ് ഈ ഫോണിനുളളത്. എന്നാൽ ടെലിഫോട്ടോ ക്യാമറ ഇല്ല. 6 ജിബി, 8 ജിബി ഓപ്ഷനുകളിൽ ലഭിക്കുന്ന എസ്10ഇ ഫോണിന് 3100 എംഎഎച്ച് ബാറ്ററിയാണ് ഉളളത്.>5.8 ഇഞ്ച്​ ഇൻഫിനിറ്റി ഒ ഡിസ്​പ്ലേയാണ്​ ഫോണിലുണ്ടാവുക. ആറ്​ ജി.ബി അല്ലെങ്കിൽ എട്ട്​ ജി.ബിയായിരിക്കും ഫോണിന്‍റെ റാം. സ്​നാപ്​ഡ്രാഗൺ 855 ആണ്​ പ്രൊസസർ. ഇന്ത്യയിൽ എക്​സിനോസ്​ 9820 ആയിരിക്കും എത്തുക. 12 മെഗാപിക്​സൽ വൈഡ്​ ആംഗിൾ ലെൻസും 16 മെഗാപിക്​സലി​​ന്‍റെ ഫിക്​സഡ്​ ഫോക്കസ്​ ലെൻസുമാണ്ഫോണിലെ ക്യാമറ സവിശേഷതകൾ. 10 മെഗാപിക്​സലി​ന്‍റെതാണ്​ സെൽഫി ക്യാമറ. 128 ജി.ബി, 512 ജി.ബി സ്​റ്റോറേജുമായിരിക്കും ഉണ്ടാവുക. 53,500 രൂപയായിരിക്കും ഫോണി​​ന്‍റെ ഏകദേശ വില.

പുതിയ ഡിസ്‌പ്ളെയാണ് ഗാലക്‌സി എസ്10 സീരിസിന്. ഇൻഫിനിറ്റി-ഒ-ഡിസ്‌പ്‌ളെ എന്നാണ് സാംസങ് കമ്പനി പുതിയ പേരിട്ടിരിക്കുന്നത്. ചൈന വിപണിയിൽ ഡിസംബർ 2018ൽ എത്തിയ ഗാലക്‌സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്‌പ്ളെ പരിചയപ്പെടുത്തുന്നത്.