എയർ ഇന്ത്യയുടെ ഡ്രീംലൈനർ സർവീസ് നാളെ മുതൽ

0

എയർ ഇന്ത്യയുടെ ദീർഘ ദൂര വിമാന സർവ്വീസായ ഡ്രീം ലൈനർ ഡൽഹി-കൊച്ചി- ദുബായ് സർവീസ് നാളെ ആരംഭിക്കും.
പുലർച്ചെ 5.10 ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കുന്ന വിമാനം എട്ട് മണിക്ക് കൊച്ചിയിലെത്തും. ശേഷം 9.15 നാണ് ദുബായിലേക്കുള്ള പറക്കൽ. ഉച്ചയ്ക്ക് ᅠ12 നാണ് വിമാനം ദുബായിയിൽ എത്തിച്ചേരുക. ഒന്നരയോടെ വിമാനം തിരിച്ച് പറക്കുന്ന വിമാനം വൈകിട്ട് 6.50 ന് കൊച്ചിയിലും 11.25ന് ഡൽഹിയിലും എത്തിച്ചേരും. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കയാത്ര രാത്രി ᅠ8.20നാണ്.
കൂടുതൽ സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാർക്ക് സഞ്ചരിക്കാമെന്നതാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.238 ഇക്കോണമി ക്ലാസ് ഉൾപ്പെടെ 256 സീറ്റുകളാണ് ഉള്ളത്.
മികച്ച ഇരിപ്പിട സൗകര്യങ്ങൾ, വിനോദങ്ങൾ, മികച്ച ഭക്ഷണം എന്നിവയും ഡ്രീം ലൈനറിന്റെ പ്രത്യേകതകളാണ്.