പുതിയ മേക്കോവറിൽ ഗ്ലാമറസായി സംയുക്‌ത; ചിത്രങ്ങൾ വൈറൽ

0

തീവണ്ടി നായിക സംയുക്ത മേനോന്‍റെ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം അമ്പതിനായിരത്തിനു മുകളിൽ ലൈക്സും ലഭിച്ചു. മോഡേണ്‍ ലുക്കില്‍ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്യഭാഷ സിനിമകളിലേയ്ക്കുള്ള നടിയുടെ അരങ്ങേറ്റത്തിന്റെ സൂചനയാണ് ചിത്രമെന്നായിരുന്നു പലരുടെയും സംശയം.

മനോരമ സെലിബ്രിറ്റി കലണ്ടർ 2019 നു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു സംയുക്തയുടെ മേക്കോവർ. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ എത്തിയ താരം പൊതുപരിപാടികളിലും ഗ്ലാമറസായാണ് എത്തുന്നത്.