പ്രവാസി എക്സ്പ്രസ് നൈറ്റ് 2013 ജൂലൈ 13 ന്

0

 

പ്രവാസി എക്സ്പ്രസ് നൈറ്റ്‌ ആദ്യ ടിക്കറ്റ് വില്‍പ്പന SMA  പ്രസിഡന്‍റ് ശ്രീ .പികെ കോശി പി.എന്‍. ബാല്‍ജിക്ക് നല്‍കി നിര്‍വഹിക്കുന്നു

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസിന്‍റെ വാര്‍ഷികാഘോഷം “പ്രവാസി എക്സ്പ്രസ് നൈറ്റ്‌” ജൂലൈ 13ന് ബുക്കിത് മേരാ സ്പ്രിംഗ് ആഡിറ്റോറിയത്തില്‍. രാഷ്ട്രീയ സാമൂഹ്യ കലാ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാന്ദന്‍ മുഖ്യാതിഥി ആയിരിക്കും.

ലോക പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ, കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍, ഗായകന്‍ അനൂപ്‌ ശങ്കര്‍, ഗായിക സംഗീത പ്രഭു, ടെലിവിഷന്‍ താരം രസ്ന, വയലിന്‍ സെന്‍സേഷന്‍ ശബരീഷ്  തുടങ്ങിയവരുടെ കലാ പരിപാടികളും അരങ്ങേറും. തദവസരത്തില്‍ സിംഗപ്പൂരിലെ എഴുത്തുകാരുടെ രചനകള്‍ പുസ്തകരൂപേണ പ്രസിദ്ധീകരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. കഴിവുറ്റ എഴുത്തുകാരെ കണ്ടെത്തി മലയാള സാഹിത്യത്തിനു പരിചയപ്പെടുത്തുകയും അവരെ മുഖ്യധാരാ സാഹിത്യ ശ്രേണിയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്ന പ്രവാസി പബ്ലിക്കേഷന്‍സിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായാണ് സിംഗപ്പൂര്‍ മലയാളികളുടെ രചനകള്‍ക്കായി ഇത്തരമൊരു വേദി ഒരുക്കുന്നത്.

പ്രവാസി എക്സ്പ്രസ് സംഘടിപ്പിച്ച ആഗോള സാഹിത്യ മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാനദാനവും വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നതാണ്.

പരിപാടിയുടെ ടിക്കറ്റ് പ്രകാശനം ഇന്നലെ SMAയുടെ  കേരള ബന്ധു ഹാളില്‍ നടത്തപ്പെട്ടു. സിംഗപ്പൂരിലെ പ്രശസ്തനായ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും Today, Newpaper തുടങ്ങിയ പത്രങ്ങളുടെ സ്ഥാപക നേതാവുമായ ശ്രീ. പി.എന്‍.ബാല്‍ജി ക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് SMA പ്രസിഡന്‍റ് ശ്രീ.പി.കെ.കോശി നിര്‍വഹിച്ചു. ഒരു മലയാളം വാര്‍ത്താ മാധ്യമത്തിന്‍റെ അഭാവത്തില്‍ കടന്നുവന്ന പ്രവാസി എക്സ്പ്രസിന്‍റെ പ്രവര്‍ത്തനം സിംഗപ്പൂര്‍ മലയാളികള്‍ക്ക് വളരെ പ്രയോജനപ്രദമാകുന്നുവെന്നും ഇതിന്‍റെ വളര്‍ച്ചയില്‍ സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ അഭിമാനിക്കുന്നുവെന്നും ഇന്നലെ നടന്ന പ്രവാസി നൈറ്റ് ടിക്കറ്റ് പ്രകാശന ചടങ്ങില്‍ സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.പി.കെ.കോശി പറഞ്ഞു.

മലയാളപത്രം സിംഗപ്പൂരില്‍ നിലനിര്‍ത്തുന്നതില്‍ പ്രവാസി എക്സ്പ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നു. ചടങ്ങില്‍ പങ്കെടുക്കവെ  ശ്രീ.ജയകുമാര്‍ ഉണ്ണിത്താന്‍ പറയുകയുണ്ടായി.

ഈ പരിപാടിയുടെ വിജയത്തിന് എല്ലാ സംഘടകളുടെയും എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ആമുഖ പ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍:
For Tickets Contact:  Arun : 9788 3757, Ajith : 9336 1516 Anil Balan: 9423 4910 Basil: 8233 9012 Balaji 9322 9265 Sathian: 9640 5963 MKV Rajesh: 9898 4161 Jesto: 9138 1540 John Lenin:9756 7034  Gibu: 8268 4109 Panayam Liju: 8580 0847  Fibish:  9184 6523 Nivesh:  9169 6204 Gangadharan: 9758 1153 Badarudeen: 9880 0295 Rajesh: 8332 2959
 

Venue: Spring,  2 Bukit Merah Central, Singapore 159835
Date & Time: 13th July 2013 5:30 PM