ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട,ഷുഐബിനെപോലെ ഉറങ്ങിക്കോ: സാനിയ

2

ടെന്നിസ് താരം സാനിയ മിർസ, പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക് ദമ്പതികളുടെ ആദ്യ കൺമണി ഇഹ് സാന്‍റെ പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. മകന്‍റെ കൂടെയുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് സാനിയ മിര്‍സ. ഒപ്പം സോഷ്യല്‍ മീഡിയയില്‍ ഇഹ്‌സാന്‍റെ ചിത്രങ്ങളും ആരാധകര്‍ക്കായി സാനിയ പങ്കുവെയ്ക്കാറുണ്ട്. ദൈവത്തിന്‍റെ സമ്മാനമായ കുരുന്നിന് ദൈവത്തിനു സമർപ്പിച്ചത് എന്ന് അർഥമുള്ള ഇസാൻ എന്നു പേരു വിളിക്കുന്നതായും ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു.


ഇത്തവണ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനൊപ്പമുള്ള ഇസ്ഹാന്‍റെചിത്രമാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബെഡില്‍ കിടന്നുറങ്ങുന്ന ഷുഐബിന് അരികില്‍ ഇഹ്‌സാനെ താലോലിക്കുന്ന സാനിയയാണ് ഈ ചിത്രത്തിലുള്ളത്. ഇതിന് വളരെ രസകരമായ അടിക്കുറിപ്പുമുണ്ട്. കഴിഞ്ഞ വര്‍ഷം തനിക്ക് ലഭിച്ച ഏറ്റവും പ്രിയപ്പെട്ട സമ്മാനമാണ് ഇഹ്‌സാനെന്നും അതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ടെന്നും സാനിയ കുറിപ്പില്‍ പറയുന്നു.ഈ വര്‍ഷം എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട, ഷുഐബ് ഉറങ്ങുന്നതു പോലെ ഉറങ്ങിയാല്‍ മതിയെന്നും സാനിയ തമാശയായി ഇന്‍സ്റ്റാ കുറിപ്പില്‍ പറയുന്നു.

2 COMMENTS

  1. […] Previous articleപതിനെട്ടാംപടി കയറാതെ വിഐപി ലോഞ്ചിലൂടെ സന്നിധാനത്ത് എത്തി ഭഗവാനെ ദര്‍ശിച്ചു കനക ദുര്‍ഗയും ബിന്ദുവും; ദര്‍ശനം നടത്തിയത് ആറംഗ പുരുഷ സംഘത്തിനൊപ്പം Next articleഒരു കുഞ്ഞിനെപ്പ&… […]

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.