കോവിഡ് വ്യാപനം; മലപ്പുറത്ത് നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവച്ചു

0

അടുത്ത മാസം മുതല്‍ കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മഞ്ചേരിയിലാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റ് മറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെയാണ് സന്തോഷ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം മൂലം ടൂർണമെൻ്റ് മാറ്റിവെക്കാൻ നിർബന്ധിതരായെന്നും ഫെബ്രുവരി അവസാന വാരം വീണ്ടും ഇതിൽ ചർച്ച നടത്തുമെന്നും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പറയുന്നു. അന്നത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് പുതിയ തീയതി പ്രഖ്യാപിക്കും.