പൊള്ളലേറ്റ പാടുകള്‍ മേക്കപ് ചെയ്ത് മറച്ചില്ല, ലാക്മെ ഫാഷൻ വീക്കില്‍ കയ്യടി നേടി സാറ അലി ഖാന്‍

0

വേദി ലാക്മെ ഫാഷൻ വീക്ക്. റാംപിൽ സ്റ്റൈലിഷ് ലുക്കിൽ ചുവടുവച്ച് ബോളിവുഡ് സുന്ദരി സാറ അലി ഖാന്‍. ഫാഷന്‍ സെൻസുകൊണ്ട് പലപ്പോഴും അമ്പരപ്പിച്ച നടി ഇത്തവണയും ഫാഷൻ വീക്കിന്റെ വേദിയിൽ താരമായി. പൊള്ളലേറ്റ ശരീരം മേക്കപ് ചെയ്ത് മറയ്ക്കാതെ വേദിയിലെത്തിയ സാറയുടെ ബോൾഡ്നെസ്സിനായിരുന്നു ഇത്തവണ കയ്യടി. സാറയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

സിൽവർ ഗൗണാണ് സാറ സ്റ്റൈല്‍ ചെയ്തത്. സ്ലീവ്‍ലെസ് ബ്രാലെറ്റ് ടോപ്പാണ് പെയർ ചെയ്തത്. ഇതിന് മാച്ച് ചെയ്ത് സിൽവർ കമ്മലും ആക്സസറൈസ് ചെയ്തിട്ടുണ്ട്.

റാംപിൽ നടക്കുന്ന സാറയുടെ ശരീരത്തിൽ പൊള്ളിയ പാടുകളും കാണാം. മറ്റുള്ളവർ ഇത്തരത്തിൽ പാടുകൾ ശരീരത്തിലു മറ്റുള്ളവർ ഇത്തരത്തിൽ പാടുകൾ ശരീരത്തിലുണ്ടെങ്കിൽ അത് മറക്കാന്‍ ശ്രമിക്കും എന്നാൽ സാറ ഒരു ശക്തയായ സ്ത്രീയായതു കൊണ്ടാണ് പാടുകൾ മറയ്ക്കാതിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മേക്കപ്പിട്ട് പാടുകൾ മറയ്ക്കാതിരുന്നത് നന്നായെന്നും പലരും പറയുന്നുണ്ട്.

നിങ്ങളുടെ ആത്മവിശ്വാസം എത്ര കൂടുതലാണ്, ബുദ്ധിമതിയായ സുന്ദരിയാണ് നിങ്ങള്‍, യഥാർഥ രാജകുമാരിയാണ് നിങ്ങള്‍, യഥാർഥ രാജകുമാരിയാണ് നിങ്ങള്‍ എന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.