സംവിധായകൻ ശ്രീജിത്ത് വിജയനും നടി റെബേക്ക സന്തോഷും വിവാഹിതരായി

0

സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനും സീരിയൽ താരം റബേക്ക സന്തോഷും വിവാഹിതരായി. സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 5 വർഷമായി ഇരുവരും പ്രണയത്തിലാണ്.

ഫെബ്രുവരി ഫെബ്രുവരി 14ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. തൃശൂർ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ്.