വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 7 പേര്‍ക്ക് കോവിഡ്

0

വയനാട്: വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്ക വ്യാപന ആശങ്ക ഉയർന്നിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മരണനാന്തരചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

സുല്‍ത്താന്‍ ബത്തേരിയിലെ ഒരു ഹോള്‍സെയില്‍ കടയിലെ ജീവനക്കാര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കടയില്‍നിന്നുള്ള ഒരാളും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.