പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ 30 അടി ഉയരത്തിലുളള കോലം കത്തിച്ച് എസ്എഫ്ഐ 

0

കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച് എസ് എഫ് ഐ.
ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കിയിരുന്നത്.

സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയർത്തുന്നത്. ഗവർണർക്കെതിരെ കോളേജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയർത്തി. ഗവർണർ സഞ്ചരിക്കുന്ന വഴിയിൽ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് കോലം കത്തിക്കൽ.

കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ എസ് എഫ് ഐ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഗവർണറുടെ റൂട്ട് മാറ്റിയിരുന്നു. പാളയം വഴിയുള്ള സ്ഥിരം വഴിക്ക് പകരം മറ്റൊരു വഴിയിലൂടെയാണ് ഗവർണർ
വിമാനത്താവളത്തിലെത്തിയത്. ഒന്നിലധികം സ്ഥലങ്ങളിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റൂട്ട് മാറ്റിയത്.

വിമാനത്താവളത്തിലേക്കുളള റൂട്ട് തീരുമാനിക്കുന്നത് പൊലീസ് ആണെന്നും തനിക്ക് അതിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് ഇതേക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. പ്രതിഷേധിക്കുന്നവർക്ക് തുടരാം, തന്റെ വാഹനത്തിനു നേരെ പ്രതിഷേധമെത്തിയാൽ ഇനിയും പുറത്തിറങ്ങി പ്രതികരിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.