സിംഗപ്പൂര്‍ മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ ; ആഗസ്റ്റ് മാസംമുതല്‍ രണ്ടാമത്തെ സര്‍വീസുകള്‍ ആരംഭിക്കുന്നു

1

സിംഗപ്പൂര്‍ : ഏപ്രില്‍ മാസം മുതല്‍ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ അമിതമായ ടിക്കറ്റ് നിരക്കും , ടിക്കറ്റ് ലഭ്യമല്ലാത്ത സ്ഥിതിയുമൊക്കെയായി വലയുന്ന സാഹചര്യത്തില്‍ വളരെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കുന്നത് . നിലവിലുള്ള സിംഗപ്പൂര്‍ -കൊച്ചി ദിവസേനെ സര്‍വീസിന് പുറമേ മറ്റൊരു സര്‍വീസ് കൂടെ നടത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. അധികസര്‍വീസ് വൈകിട്ട് 9.30-ന് സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടു രാത്രി 11.25-ന് കൊച്ചിയില്‍ എത്തിച്ചേരുന്ന രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത് . നിലവിലെ സര്‍വീസ് പതിവുപോലെ തന്നെ വൈകിട്ട് 8 മണിക്ക് സിംഗപ്പൂരില്‍ നിന്ന് സര്‍വീസുകള്‍ നടത്തും .

രണ്ട് സര്‍വീസുകള്‍ക്കും ഏറ്റവും മികച്ച ബോയിംഗ് 737-8 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത് . ഇതോടെ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന 24 ബിസിനസ്സ് ക്ലാസ് സീറ്റുകളും , 288 എക്കണോമി സീറ്റുകളും ലഭ്യമാകും . ഓസ്ട്രേലിയ , ന്യൂസീലണ്ട് യാത്രക്കാര്‍ക്കും ഏറ്റവും ഉപകാരപ്രദമായിരിക്കും പുതിയ സര്‍വീസുകള്‍ .രണ്ടാമത്തെ സര്‍വീസ് വരുന്നതോടെ ടിക്കറ്റ് നിരക്കില്‍ പ്രകടമായ കുറവും ഉണ്ടായിരിക്കും . S$444 ഡോളറിനു റിട്ടേണ്‍ നിരക്കിലുള്ള ഓഫറുകള്‍ പല ദിവസങ്ങളിലും ലഭ്യമാകുന്നുണ്ട്‌ .