അനന്യയുടെ ആത്മഹത്യ; സമഗ്രാന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പ്

0

തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ അ​ന​ന്യ കു​മാ​രി അ​ല​ക്‌​സി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം. ആരോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സം​ഘ​ട​ന​യും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ലിംഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി പ​ഠി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗരേഖ തയാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ‌ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കും.