സുഗതകുമാരിയെ കല്ലെറിയുന്നവര്‍ക്ക് ഒരു തുറന്ന കത്ത്

0

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്ന മാന്യമഹാജനങ്ങളെ, എന്തറിഞ്ഞിട്ടാണ് നിങ്ങള്‍ സുഗതകുമാരി ടീച്ചര്‍ക്ക് നേരെ കല്ലെറിയുന്നത്? അവര്‍ ഇവിടെ വന്നു കുടിയേറി  സംസ്കാരം ഇല്ലാതാക്കുമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?

നമ്മുടെ അമ്മ പെങ്ങന്മാര്‍ക്ക് സുരക്ഷിതരായി വഴിയില്‍ ഇറങ്ങി നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനോ? അവരില്‍ വലിയൊരു വിഭാഗം കുറ്റവാസന ഉള്ളവരാണെന്നു പറഞ്ഞതിനോ ? കേരളത്തില്‍ ഈ പതിറ്റാണ്ടില്‍ നടന്ന രണ്ടു പ്രമാദമായ ബലാല്‍സംഗകേസുകളെടുക്കാം. ആരാണ് പ്രതികള്‍? അന്യസംസ്ഥാനക്കാരായ ഗോവിന്ദച്ചാമിയും അമീറുല്‍ ഇസ്ളാമും. ഇതില്‍ കൂടുതല്‍ എന്ത് പിന്‍ബലമാണ് ടീച്ചറുടെ വാദഗതികള്‍ക്കു വേണ്ടത്. അന്യസംസ്ഥാനത്തു നിന്നുള്ളവരുടെ കടന്നു കയറ്റം നിയന്ത്രിച്ചിരുന്നു എങ്കില്‍ നമ്മുടെ സഹോദരിമാരായ സൗമ്യയും ജിഷയും ഇന്ന് ജീവിച്ചിരുന്നേനെ. അവരുടെ അമ്മമാര്‍ക്ക് മക്കളെ നഷ്ടപ്പെടില്ലായിരുന്നു.

കേരളത്തിലേക്ക് വരുന്ന കഞ്ചാവ്, പാന്‍ മസാല ഇവയുടെ ഉപയോഗം പതിന്‍മടങ്ങ് കൂടിയത് ഇവരുടെ വരവോടെയല്ലേ?

അന്യസംസ്ഥാന തൊഴിലാളികളോട് ഫേസ്ബുക്കില്‍ സ്നേഹം പ്രകടിപ്പിക്കുന്നവര്‍ അവരുടെ കഷ്ടപ്പാടുകളെ, ജീവിത സാഹചര്യങ്ങളെ അവഗണിക്കുന്നവരാണ്. ശരിക്കും തൊഴിലാളികളോടാണോ അതോ ഇവരെ ഉപയോഗിക്കുന്ന മുതലാളിമാരോടാണോ ഇവര്‍ക്ക് സ്നേഹമെന്ന് സംശയം.

അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല അന്യരാജ്യക്കാരുമുണ്ട് ഈ കൂട്ടത്തില്‍ എന്ന കാര്യം ഭീതിജനകമാണ് . ബംഗാളികള്‍ എന്നു പറയുന്നവരില്‍ ബംഗ്ലാദേശികളുമുണ്ടെന്നത് ഈയിടെ ഒരു പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു.  ഇത്തരക്കാരെ കണ്ടെത്തുന്നതിന് സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ തന്നെ ഇവര്‍ (മലയാളികള്‍ ഇക്കാര്യത്തില്‍ മോശക്കാരല്ല എന്നത് ശരി തന്നെ) ചെയ്യുന്ന കുറ്റകൃത്യങ്ങളും സ്വീകരിക്കാന്‍ തയ്യാറാവണം. അറബ് രാഷ്ട്രങ്ങളില്‍ കുറ്റകൃത്യത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് ബംഗാളികള്‍ (ബംഗ്ലാദേശ്) അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

പിന്നെയൊരു കാര്യം ഇവരുടെ വാസസ്ഥലമാണ് കേരളീയര്‍ തന്നെ ഞെങ്ങിഞെരുങ്ങി കഴിയുന്നിടത്താണ് ഇവരുടെ തള്ളികയറ്റം കേരളം ഒന്നുകൂടി ചീഞ്ഞുനാറുമെന്നത് യാഥാര്‍ത്ഥ്യം. അവരും മനുഷ്യരാണ്, പക്ഷേ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചിട്ടെന്തു കാര്യം. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്കാന്തി പ്രവാസികളായ മലയാളികളോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാണിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു (അതെങ്ങനെ അത് കറവപശുക്കളല്ലേ അല്ലേ) പ്രവാസലോകത്ത് ചിലര്‍ അനുഭവിക്കുന്ന നരകയാതനകളുടെ ഒരംശം പോലും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ അനുഭവിക്കുന്നതായി കേട്ടറിവില്ല.

ഇതര  സംസ്ഥാനത്ത് നിന്ന് തൊഴില്‍  തേടി വരുന്നവരെ ബഹുമാനിക്കുന്നതോടൊപ്പം അവരെ നിലക്ക് നിര്‍ത്തുവാനും നമ്മള്‍ പഠിക്കണം. ഇല്ലെങ്കില്‍  അവര്‍ നമ്മുടെ തലയില്‍ കയറിയിരുന്ന് ചെവി തിന്നും. കഴിഞ്ഞകാല സംഭവങ്ങള്‍ എല്ലാം നമ്മളെ പഠിപ്പിക്കുന്നത്‌ അതാണ്‌. വിദേശങ്ങളില്‍  ജോലിതേടി പോകുന്നവര്‍ ഒരു കുറ്റകൃത്യം ചെയ്താല്‍ അത് നിമിഷങ്ങള്‍ക്കുള്ളില്‍ പിടിക്കപെടും. അതായത് അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവിടുത്തെ അധികാരികളുടെ കൈവശം ഉണ്ട്. നമ്മുടെ നാട്ടില്‍ വരുന്നവരുടെ പൂര്‍ണ്ണ വിവരം പോയിട്ട് എത്ര ആളുകള്‍ ഇവിടെ തങ്ങുന്നുണ്ട് എന്നുള്ള കണക്ക് പോലും നമ്മുടെ സര്‍ക്കാരിന്‍റെ കൈവശം ഇല്ല. ഇവരെ വേണ്ടരീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ മലയാളികള്‍ സ്വന്തം നാട്ടില്‍ ജീവിക്കുവാനായി നല്ല വില നല്‍കേണ്ടിവരും എന്നതില്‍ ഒരു സംശയവും  ഉണ്ടാവില്ല.

എന്ന് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍