കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കി സണ്ണി ലിയോണ്‍

0

കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും.

മുംബൈ നഗരത്തിലെ തെരുവോരങ്ങളില്‍ ജീവിക്കുന്നവര്‍ക്കാണ് ആഹാരം നല്‍കിയത്. ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് സണ്ണിയുടെ ഉദ്യമം. ദാല്‍, കിച്ചിടി, ചോറ്, പഴങ്ങള്‍ എന്നിവയായിരുന്നു വിഭവങ്ങള്‍.

ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പിന്തുണ നല്‍കിയാല്‍ അതിജീവിക്കാനാകും- സണ്ണി പറഞ്ഞു.