ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’ യില്‍ നിന്നും രാജിവെച്ചു

0

താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരിഹാര സമിതിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ബലാൽസംഗക്കേസിൽ ആരോപണ വിധേയനായ നടൻ വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷയാണ് ശ്വേത. കുക്കു സമിതിയംഗവും. അമ്മയുടെ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്നലെ മാലാപാർവതിയും രാജി വച്ചിരുന്നു.

ആരോപണ വിധേയനായ വിജയ്ബാബുവിനെ ചവിട്ടി പുറത്താക്കാനാവില്ലെന്നും സംരക്ഷിക്കുമെന്നും മണിയൻപിള്ള രാജു നേരത്തെ പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സംഘടനയിൽ നിന്ന് താൻ മാറി നിൽക്കുകയാണെന്ന വിജയ് ബാബുവിന്റെ കത്ത് അമ്മ അംഗീകരിക്കുകയും ചെയ്തിരുന്നു.