പെർമിറ്റ് ലംഘിച്ചു; റോബിൻ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

0

പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലംഘനം എന്താണെന്ന് ആർടിഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ പ്രതികരിച്ചു.

മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസിന് ഇന്നും കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു . പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

റോബിൻ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്‌നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.