ഇത് നീൽ കിച്‌ലു; മകന്റെ ചിത്രം പങ്കുവച്ച് കാജൽ അഗർവാൾ

0

മകൻ നീൽ കിച്‌ലുവിനെ ആരാധകർക്കായി പരിചയപ്പെടുത്തി നടി കാജൽ അഗർവാൾ. ‘നീൽ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും.’–നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജൽ കുറിച്ചു.

കീർത്തി സുരേഷ്, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളാണ് കാജലിന്റെ ചിത്രത്തിനു കമന്റുകളുമായി എത്തിയത്. അമ്മയായ ശേഷം ഇതാദ്യമായാണ് മകന്റെ ചിത്രം നടി പങ്കുവയ്ക്കുന്നത്. ഏപ്രിൽ 19നായിരുന്നു നീലിന്റെ ജനനം.

2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു.