മുവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പില്‍ വാഹനാപകടം: യുവനടന്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

0

കൊച്ചി: മുവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പില്‍ ഉണ്ടായ വാഹനപകടത്തില്‍ മൂന്ന് മരണം. വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍ ബാബു, വാളകം എല്ലാല്‍ അശ്വിന്‍ ജോയ്, യുവനടൻകൂടിയായ മേക്കടമ്പ് വാളാംകോട്ട് ബേസില്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്. പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസില്‍ ജോര്‍ജ്.

ഒന്‍പതു മണിയോടെയാണ് അപകടം. ഡീലക്‌സ് റെസ്റ്റോറന്റിനു സമീപത്തു വച്ചായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോയ സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് മേക്കടമ്പ് പള്ളിതാഴെവച്ച് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട വാഹനം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. ഒന്‍പതു മണിയോടെയാണ് അപകടം.

കാറില്‍ സഞ്ചരിച്ച മൂന്നുപേരുമാണ് മരിച്ചത്. ന്ന് അന്യസംസ്ഥാന തൊഴിലാളികളും അപകടത്തില്‍ പെട്ടു. റെമോന്‍ ഷേക്ക്, അമര്‍ ബീരാന്‍, സാഗര്‍ സെല്‍വകുമാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾ. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.