ടൊവീനോയ്ക്കും ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു

0

മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നു.തനിക്ക് ആണ്‍കുഞ്ഞ് ജനിച്ച വാര്‍ത്ത ടൊവിനോ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇറ്റ്‌സ് എ ബോയ്’ എന്ന കുറിപ്പും കുഞ്ഞുകാൽപാദങ്ങളും അടയാളമായി ഇട്ട് ടൊവിനോ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

വിനയ് ഫോര്‍ട്ട്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, നീരജ് മാധവ്, ആഷിക് അബു, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് നടന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ടൊവിനോയു ലിഡിയയും 2014ലാണ് വിവാഹിതരാകുന്നത്. ഇരുവർക്കും നാല് വയസുള്ള ഇസ എന്നൊരു മകൾ ഉണ്ട്.