‘ഡോക്ടർമാരെ അക്രമിക്കുന്നത് അവസാനിപ്പിക്കൂ നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്’; ടൊവീനോ

0

ലോകംമുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുന്ന പ്രതിസന്ധി സാഹചര്യത്തിൽ ഡോക്ടർ‌മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് നടൻ ടൊവീനോ തോമസ് അടക്കുമുള്ള താരങ്ങൾ.

“ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്”, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഹ്വാനം പങ്കുവച്ച് ടൊവീനോ സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിപ്പിച്ചു. നിരവധി സാധാരണക്കാരും ടൊവീനോയ്ക്കും ഡോക്ടർമാർക്കും പിന്തുണ അറിയിച്ച് രംഗത്തെത്തി. ശശി തരൂർ, എബ്രിഡ് ഷൈൻ തുടങ്ങി നിരവധിപേരാണ് ഈ വിഷയത്തിൽ ഡോക്ടർമാർക്ക് പിന്തുണയുമായി എത്തിയത്.

താരങ്ങളായ അഹാന കൃഷ്‍ണയും ‘കരിക്കി’ലെ അനു കെ അനിയനും നേരത്തെതന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.