അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

1

ന്യൂയോര്‍ക്ക്: അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. വൈറ്റ് ഹൗസില്‍ റോസ് ഗാര്‍ഡനില്‍വച്ച് നടത്തിയ പ്രഖ്യാപനത്തില്‍ മെക്സിക്കന്‍ മതിലിന്റെ ആവശ്യകത ട്രംപ് ആവര്‍ത്തിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ലഹരി മരുന്നുകളും കുറ്റവാളികളും ഗുണ്ടാസംഘങ്ങളും അമേരിക്കയിലേക്ക് കടക്കുന്നത് തടയാന്‍ മതില്‍ അത്യാവശ്യമാണെന്ന് ട്രംപ് പറഞ്ഞു. മതിലിന്റെ നിര്‍മാണത്തിനായി 5.7 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കൻ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്. മെക്സിക്കൻ മതിലിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ഇത് നല്‍കാന്‍ യു.എസ്. കോണ്‍ഗ്രസ് തയ്യാറാകത്തതോടെയാണ് ട്രംപ് അടിയന്തരാവസ്ഥയിലേക്ക് കടന്നത്. അധികാരദുര്‍വിനോയഗമെന്നാണ് ഡെമോക്രാറ്റുകള്‍ ട്രംപിന്റെ നടപടിയെ വിശേഷിപ്പിച്ചത്. ഭരണഘടനാവിരുദ്ധമായ നടപടിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ എതിര്‍ത്തിട്ടുണ്ട്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.