പുല്‍വാമയിലെ ചാവേര്‍ ഭീകരനൊപ്പം രാഹുല്‍’; ചിത്രം വ്യാജമെന്ന് വെളിപ്പെടുത്തി സോഷ്യൽ മീഡിയ

1

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ നടുക്കത്തിലും ദുഖത്തിലുമാണ് ഇന്ത്യ. രാജ്യം മുഴുവനും ഭീകരർക്കെതിരെ പ്രതിഷേധ കടൽ അലയടിച്ചുയരുകയാണ്.അതിനിടയിലും സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ചില കേന്ദ്രങ്ങള്‍.


അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് പുല്‍വാമയിലെ ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദി ആദില്‍ അഹമ്മദ് ദറിനൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന ഫോട്ടോയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്.

എന്നാല്‍ തീവ്രവാദിക്കൊപ്പം രാഹുല്‍ നില്‍ക്കുന്ന ചിത്രം വ്യാജമാണെന്ന് തെളിവുകള്‍ നല്‍കി പൊളിച്ചടുക്കുകയാണ സോഷ്യല്‍ മീഡിയ. കോണ്‍ഗ്രസിന്‍റെ പരിപാടിക്കിടയിലുള്ള ചിത്രത്തില്‍ തീവ്രവാദിയുടെ തല വെട്ടി ഒട്ടിച്ചുകൊണ്ടാണ് വ്യാജ പ്രചരണം നടക്കുന്നത്. ഗെറ്റി ഇമേജിലടക്കം രാഹുലിന്‍റെ പരിപാടിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമാണ്.