തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടു വയസ്സുകാരിയെ കണ്ടെത്തി. കൊച്ചുവേളിയിലെ റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 19 മണിക്കൂറിനു ശേഷമാണ് കണ്ടു കിട്ടിയത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുട്ടി ആരോഗ്യവതിയാണെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയെന്ന സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഈർജിതമാക്കിയത്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ബിഹാർ സ്വദേശികളായ അമർദീപ്-റബീന ദേവി എന്നിവരുടെ കുഞ്ഞ് മേരിയെയാണ് കാണാതായത്. ഓൾ സെയിന്‍റ്സ് കോളെജിനു സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടി എങ്ങനെ ഓടയിലെത്തിയെന്നതിനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.