പ്രധാനമന്ത്രി തിരുവനന്തപുരത്ത്; ഫ്ളാഗ് ഓഫ് അൽപസമയത്തിനകം

0

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫും വാട്ടർ മെട്രോ ഉദ്ഘാടനവും അടക്കമുള്ള പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. കൊച്ചിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഇതിൽ പ്രധാനം.

ഡിജിറ്റൽ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും. കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും ഉണ്ടാവും. വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമാകും. 12.40 ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.