കോവിഡ് ബാധിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നയന്‍താരയും, വിഗ്നേശ് ശിവനും; വൈറലായി വീഡിയോ

0

കോവിഡ് ബാധിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് വിഗ്നേശ് ശിവനും നയന്‍താരയും. ഇന്‍സ്റ്റാഗ്രാമിലൂടെ വ്യത്യസ്തമായ രീതിയിലാണ് വിഗ്നേശും നയന്‍താരയും പ്രതികരിച്ചിരിക്കുന്നത്. ഏറെ രസകരമായിരുന്നു വാർത്തയോടുളള ഇരുവരുടെയും പ്രതികരണം. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഇതൊക്കെ മാധ്യമങ്ങളുടെയും സോഷ്യൽമീഡിയകളുടെയും അബദ്ധധാരണകൾ മാത്രമാണെന്നും താരം പറയുന്നു.

‘ഞങ്ങള്‍ക്കു ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്ത കൊറോണ വാര്‍ത്തകളോട്.. ഞങ്ങള്‍ സന്തുഷ്ടരാണ്.. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകള്‍ കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്. ദൈവം അനുഗ്രഹിഹിക്കട്ടെ.’ വിഗ്നേശ് ശിവന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചു.

തെന്നിന്ത്യന്‍ നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തമിഴ്നാട്ടില്‍ കോവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഫേസ്ആപ്പ് വഴി കുട്ടികളുടെ മുഖത്തിനു സമാനമായ വിഡിയോയുമായാണ് വിഘ്നേശ് ശിവനും നയൻതാരയും വാർത്തയോട് പ്രകരിച്ചത്. ഈ വിഡിയോയിൽ കാണുന്ന അതേ ചിരിയോടെയാണ് വാർത്ത നേരിട്ടതെന്നും വിഘ്നേശ് പറഞ്ഞു.