സ്വര ഭാസ്‌കര്‍ വിവാഹിതയായി; വരന്‍ സമാജ്‌വാദി നേതാവ് ഫഹദ് അഹമ്മദ്

0

നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. ട്വിറ്ററിലൂടെ തങ്ങളുടെ പ്രണയ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തന്റെ വിവാഹം കഴിഞ്ഞതായി സ്വര അറിയിച്ചത്.ജനുവരി ആറാം തിയതി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തങ്ങള്‍ വിവാഹിതരായെന്ന് സ്വര കുറിച്ചു.

‘ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങൾ വിദൂരതയിൽ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം’. വിഡിയോ പങ്കുവച്ച് സ്വര കുറിച്ചത് ഇങ്ങനെ. ഈ വി‍ഡിയോ ഫഹദും പങ്കിട്ടിട്ടുണ്ട്.