നക്സൽ ആയി റാണ ഒപ്പം സായ് പല്ലവിയും, വിരാട പർവം ടീസർ

0

സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്ന വിരാട പര്‍വം തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഏപ്രില്‍ 30 ന് തീയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ടീസര്‍ ശ്രദ്ധ നേടുന്നു. നെക്‌സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് സായി പല്ലവി എത്തുന്നത്. വേണു ഉഡുഗുലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

90കള്‍ കഥാപശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലങ്കാനയിലെ നക്‌സലേറ്റായ സഖാവ് രാവണ്ണ എന്ന ഡോ. രവി ശങ്കറിനെ റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.രാവണ്ണയുടെ കവിതകള്‍ വായിച്ച് അദ്ദേഹവുമായി പ്രണയത്തിലാകുന്ന സായ് പല്ലവിയുടെ കഥാപാത്രം അദ്ദേഹത്തെ തേടിച്ചെല്ലുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഇവരെ കൂടാതെ നന്ദിത ദാസ്, പ്രിയാമണി, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര എന്നിവരും അഭിനയിക്കുന്നു. ചിത്രം ഏപ്രില്‍ 30ന് റിലീസ് ചെയ്യും.