റോയൽ പാലസിൽ ഒരു റോയൽ സർക്കാർ ജോലി വേണോ?; എങ്കിലിതാ നിങ്ങൾക്കും അപേക്ഷിക്കാം

0

രാജയോഗം എന്നൊന്നുണ്ടെങ്കിൽ അത് തെളിയേണ്ട സമയത്ത് തെളിയുക തന്നെ ചെയ്യും. ഇത്തവണ ഒരു പക്ഷെ നിങ്ങളുടെ രാജയോഗം തെളിയുന്നത് ഡിജിറ്റൽ കമ്യൂണിക്കേഷൻ ഓഫീസരുടെ രൂപത്തിത്തിലാവാം.പോസ്റ്റ്–ഡിജിറ്റൽ കമ്യൂണിക്കേഷൻ ഓഫീസർ, മാസം രണ്ടു ലക്ഷത്തിനു മേലെ ശമ്പളം’. theroyalhousehold.tal.net എന്ന വെബ്സൈറ്റിൽ ബ്രിട്ടീഷ് രാജകുടുംബം കൊടുത്ത പരസ്യമാണിത്.

എലിസബത്ത് രാജ്ഞിയാണ് പുതിയ ജോലിക്കാരനായുള്ള തിരച്ചിൽ തുടങ്ങിയിരിക്കുന്നത്. ജോലി വളരെ നിസാരമാണ് രാജ്ഞി മീഡിയ അക്കൗണ്ടുകൾ മാനേജ് ചെയ്യണം അത്ര മാത്രം.അന്താരാഷ്ട്രതലത്തിൽ രാജ്ഞിയുടെ സാന്നിധ്യം പരസ്യമാക്കി നിർത്താൻ കഴിയണം എന്ന നിബന്ധനയേ പരസ്യം മുന്നോട് വെക്കുന്നുള്ളൂ.

സമൂഹമാധ്യമത്തിലൂടെ രാജ്ഞിയുടെ ജനശ്രദ്ധ നിലനിർത്താനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യണം. രാജ്‍ഞിയുടേയും കൊട്ടാരത്തിന്റേയും പ്രവർത്തനങ്ങളൊക്കെ ജനങ്ങളെ കൃത്യമായി അറിയിക്കണം, രാജകുടുംബത്തിന്റെ പുതിയ വെബ്സൈറ്റിൽ കൃത്യമായി റിസേർച്ച് ചെയ്ത വിവരങ്ങൾ ഇടണം, ഇവയാണ് തിരഞ്ഞെടുക്കുന്നവർ ചെയ്യേണ്ട പണികൾ.

26 ലക്ഷം വാർഷിക വരുമാനമുള്ള ഈ ആനുകൂല്യങ്ങളും ഉണ്ട്.ഇതൊരു സ്ഥിരം ജോലിയായിരിക്കും, ഒരു സർക്കാർ ജോലിക്ക് സമം. ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളിവരെ 37.5 മണിക്കൂർപ്രവർത്തിച്ചാൽ മതിയാകും. 33 ദിവസം വാർഷിക ആവധിയുണ്ടാകും. ആദ്യ 6 മാസം പ്രൊബേഷനറി ആകും, അതു കഴിഞ്ഞാൽ പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബെക്കിങ് ഹാം കൊട്ടാരത്തിനുള്ളിൽ തതന്നെയാണ് ഓഫീസ്. ഉച്ചഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാണ്.

എഡിറ്റിങ് –ഫോട്ടോഗ്രാഫി എന്നിവയിൽ പരിജ്ഞാനം, പുതിയ ആശയങ്ങൾ പ്രചരിപ്പിക്കാനും ക്രിയേറ്റീവായി എഴുതാനും ഉള്ള കഴിവ് എന്നിവയാണ് ജോലിക്കാവിശ്യമായ യോഗ്യതകൾ. ഈ യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം രാജയോഗത്തിനായി.