എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

0

കൊച്ചി: എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂർ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിക്കാണ് കൊലപാതകം നടന്നത്.

കൊലപാതകത്തിന് ശേഷം ഭർത്താവ് ആന്‍റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.