ഭർത്താവിന്റെ ക്രൂരത: സുഹൃത്തുക്കൾക്കു മുന്നിൽ നൃത്തം ചെയ്തില്ല; ഭാര്യയുടെ തല മുണ്ഡനം ചെയ്തു, നഗ്നയാക്കി കെട്ടി തൂക്കുമെന്ന് ഭീഷണിപ്പെടുത്തി

0

സുഹൃത്തുക്കൾക്ക് മുൻപിൽ നൃത്തം ചെയ്യില്ലെന്ന് പറഞ്ഞ ഭാര്യയുടെ തല മുണ്ഡനം ചെയ്ത് ഭർത്താവിന്റെ ക്രൂരത. അസ്മ അസീസ് എന്ന യുവതിയാണ് ഭർത്താവ് മിയാൻ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പാക്കിസ്ഥാനിലെ ലാഹോറിലാണ് കരളലിയിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

മദ്യപിക്കാനും ഫൈസലിന്റെ സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാനും മിയാൻ ആവിശ്യപെടുകയായിരുന്നു. എന്നാൽ അസ്മ വിസ്സമിതച്ചതോടെ അവളെ അയാൾ മർദിച്ചവശയാക്കുകയായിരുന്നു. മാര്‍ച്ച് 26ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് അസ്മ താന്‍ അനുഭവിച്ച ക്രൂരത തുറന്നു പറഞ്ഞത്. ജോലിക്കാരുടെ സഹായത്തോടെയാണ് മിയാൻ ഫൈസൽ അസ്മയുടെ മുടി മുണ്ഡനം ചെയ്തതും മർദിച്ചതും.

” എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ പിടിച്ചുവയ്ക്കുകയും ഭര്‍ത്താവ് മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. പൈപ്പ് കൊണ്ട് അടിച്ചു. നഗ്‌നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി”–അസ്മ താന്‍ നേരിട്ട അനുഭവം വിവരിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിെയടുക്കാന്‍ തയാറായില്ലെന്നും അസ്മ ആരോപിച്ചു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തര മന്ത്രി ഷിഹ്രയാര്‍ ഖാന്‍ അഫ്രീദി നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു നടന്ന വൈദ്യപരിശോധനയില്‍ അസ്മയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. ഫൈസലിനെയും സഹായി അലിയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേസമയം അസ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ വധഭീഷണി ഉയർത്തുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.സ്ത്രീകളുടെ സംരക്ഷണത്തിനു ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നു മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റി ഇൻർനാഷനൽ ആവശ്യപ്പെട്ടു.