ഭര്‍ത്താവിനെയും 3 കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടി; 27കാരിയും 26കാരനും വയനാട്ടില്‍ പിടിയില്‍

0

വയനാട്: ഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ ഇരുപത്തേഴുകാരിയും ഇരുപത്താറുകാരനായ കാമുകനും പിടിയില്‍. കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയെയും യുവാവിനെയും വയനാട് ജില്ലയിലെ വൈത്തിരിയില്‍നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ നാലാം തീയതിയാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കള്‍ പരാതി നല്‍കി. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും പ്രേരണാക്കുറ്റത്തിന് യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.