10 ല​ക്ഷം മൈ​ൽ സഞ്ചരിച്ച യുവതിക്ക് ഹ്യൂണ്ടായ് കമ്പനി പു​തി​യ കാ​ർ സമ്മാനിച്ചു

0

അമേരിക്കൻ സ്വദേശിനിയായ ഫ​റാ ഹൈ​ന​സ് എന്ന യുവതി
അഞ്ച് വർഷങ്ങൾ കൊണ്ട് 2013 മോ​ഡ​ൽ ഹ്യൂ​ണ്ടാ​യ് എ​ലാ​ൻ​ട്ര​യി​ൽ സ​ഞ്ച​രി​ച്ച​ത് 10 ല​ക്ഷം മൈ​ലു​ക​ളാണ് (ഏ​ക​ദേ​ശം 16,09,344 കി​ലോ​മീ​റ്റ​ർ). ഫ​റാ ഹൈ​ന​സ് ഒരു ഡെലിവറി ഡ്രൈവറാണ്. ഇതറിഞ്ഞ ഹ്യുണ്ടായ് കമ്പനി യുവതിക്ക് ഒരു പുതിയ കാറാണ് സമ്മാനമായി നൽകിയത്.
ഓ​രോ വ​ർ​ഷ​വും ര​ണ്ട് ല​ക്ഷം മൈ​ലു​ക​ൾ ( 3.2 ല​ക്ഷം കി​ലോ​മീ​റ്റ​ർ) ആ​ണ് ഇ​വ​ർ വാ​ഹ​ന​മോ​ടി​ച്ച​ത്. ര​ണ്ട് ആ​ഴ്ച്ച​ക​ൾ കൂ​ടു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഓ​യി​ൽ മാ​റ്റാ​ൻ ഇ​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് 14,000 മൈ​ലാ​ണ് അ​മേ​രി​ക്ക​ക്കാ​ർ ഒ​രു വ​ർ​ഷം വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ശ​രാ​ശ​രി ഡ്രൈ​വ​റെ​ക്കാ​ൾ 14 മ​ട​ങ്ങ് കൂ​ടു​ത​ൽ ഫ​റ ഇ​പ്പോ​ൾ ത​ന്നെ ഓ​ടി​ച്ചു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.