കല്യാണത്തിന് അമ്മയുടെ പഴയസാരി, മേക്കപ്പ് ചെയ്തത് സ്വയം: വൈറലായി യാമിയുടെ കല്യാണ വിശേഷങ്ങള്‍

0

ജൂണ്‍ 4നായിരുന്നു നടി യാമി ഗൗതമും സംവിധായകന്‍ ആദിത്യ ധറും തമ്മിലെ വിവാഹം നടന്നത്. യാമിയുടെ നാടായ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ വെച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് അതീവ ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്.

ചടങ്ങ് മാത്രമല്ല യാമി ഒരുങ്ങിയതും വളരെ ലളിതമായ രീതിയിലാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വിവാഹത്തിന് ഉപയോഗിച്ച വസ്ത്രങ്ങള്‍ പോലും പുതിയതായിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. അമ്മയുടെ പഴയ ഒരു സാരിയാണ് യാമി തന്റെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. മേക്കപ്പ് ചെയ്തതും സ്വന്തം തന്നെയായിരുന്നു. ചുവപ്പു നിറമുള്ള സാരിയില്‍ യാമി അതീവ സുന്ദരിയായിരുന്നു.

‘ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ റോ ഏജന്റ് ആയി യാമിയും പ്രധാന വേഷത്തിലെ ത്തിയിരുന്നു. വിക്കി കൗശല്‍ നായകനായെത്തുന്ന ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമ എന്ന ചിത്രമാണ് ആദിത്യ ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.

2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഹീറോ എന്ന മലയാളം ചിത്രത്തില്‍ നായികയായത് യാമിയായിരുന്നു. ഭൂത് പോലീസ് ആണ് യാമിയുടെ പുതിയ ചിത്രം