ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരാകുന്നു

0

തിരുവനന്തപുരം: മലയാളത്തിന്‍റെ യുവതാരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹം. ഇരുവരും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു.ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ അപർണ മനോഹരം, ബീസ്റ്റ്, ഡാഡ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുട്ടുണ്ട്. സീക്രട്ട് ഹോമാണ് റിലീസിനൊരുങ്ങുന്ന ചിത്രം.

വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബിലൂടെ സിനിമയിലെത്തിയ ദീപക് ദിഗ്രേറ്റ് ഫാദർ, തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം, ക്യാപ്റ്റൻ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

സൂപ്പർ ഹിറ്റ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സിലും ദീപക് പ്രധാന വേഷത്തിലുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്.