2020 നുള്ളിൽ ഇന്ത്യയിൽ വാർഷിക അർബുദമരണം രണ്ടരലക്ഷമാകുമെന്നു റിപ്പോർട്ട്

0

മൂന്ന് വർഷത്തിനുള്ളിൽ  അർബുദരോഗ ബാധിതയായി രണ്ടര ലക്ഷംപേർ വർഷംതോറും ഇന്ത്യയിൽ മരിക്കുമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗണ്‍സിലിന്‍റെ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിനെ  ഉദ്ധരിച്ച്  കേന്ദ്ര ആരോഗ്യ സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെയാണ് അർബുദ മരണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ രാജ്യസഭയെ അറിയിച്ചത്.

ശ്വാസകോശ അർബുദ ബാധിതരായി ഇതിൽ ഒരു ലക്ഷത്തിൽ അധികംപേരും സ്തനാർബുദത്തെ തുടർന്ന് 75,000ൽ അധികം പേരും മരിക്കുമെന്നാണ് റിപ്പോർട്ടുകൾ .സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതു സംബന്ധിച്ച് അവബോധ പ്രവർത്തനങ്ങൾ നടത്തുമെന്നും ധന സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.